ഗജ ചുഴലിക്കാറ്റ്: തമിഴ്‌നാടിന് കേന്ദ്രസഹായം 353 കോടി

single-img
2 December 2018

ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്‌നാടിന് കേന്ദ്രസര്‍ക്കാര്‍ 353.7 കോടി രൂപ അനുവദച്ചിച്ചു. ആദ്യഘട്ടസഹായം എന്ന നിലയിലാണ് ഇത്രയും തുക അനുവദിച്ചത്. 15,000 കോടി രൂപ വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തമിഴ്‌നാടിന് ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചത്.

ഇടക്കാല സഹായമാണ് അനുവദിച്ചതെന്നും കൂടുതല്‍ തുക ഭാവിയില്‍ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചത്. മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും ഭാവിയില്‍ തമിഴ്‌നാടിന് നല്‍കേണ്ട തുക സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക.

നവംബര്‍ 15ന് രാത്രി തുടങ്ങി 16ാം തീയതി വരെ നീണ്ടുനിന്ന ഗജ ചുഴലിക്കാറ്റ് കനത്ത നാശ നഷ്ടമാണ് സംസ്ഥാനത്തുണ്ടാക്കിയത്. 12 ജില്ലകള്‍ കാറ്റിന്റെ കെടുതി അനുഭവിച്ചു.