യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയര്‍ അന്തരിച്ചു

single-img
1 December 2018

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു. അമേരിക്കയുടെ 41ാം പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് സീനിയര്‍ 94 ാം വയസിലാണ് മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന്റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു.

1989 മുതല്‍ 1993 വരെയാണ് ജോര്‍ജ് ഹെര്‍ബര്‍ട്ട് വാള്‍ക്കര്‍ ബുഷ് അമേരിക്കയുടെ പ്രസിഡന്റായിരുന്നത്. 1981 മുതല്‍ 1989 വരെ അമേരിക്കയുടെ വൈസ് പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലൂടെയാണ് ബുഷ് സീനിയര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്.

ലോകചരിത്രത്തിലെ നിര്‍ണായകസംഭവങ്ങള്‍ ബുഷിന്റെ ഭരണകാലത്താണ് നടന്നത്. ഇറാഖിന്റെ കുവൈറ്റ് അധിനിവേശവും സോവിയറ്റ് യൂണിയന്റെ പതനവും അതില്‍ ചിലത് മാത്രം. ബെര്‍ലിന്‍ മതില്‍ തകര്‍ക്കലിനും ആ ഭാരണകാലം സാക്ഷിയായി. മകന്‍ ജോര്‍ജ് ഡബ്ലിയു ബുഷ് അമേരിക്കയുടെ നാല്‍പത്തിമൂന്നാം പ്രസിഡന്റായി.