വി.എസിനെയും ചിന്തയെയും ഫേസ്ബുക്കില്‍ അധിക്ഷേപിച്ചു: രണ്ട് യുവാക്കള്‍ അറസ്റ്റില്‍

single-img
30 November 2018

തിരുവനന്തപുരം: ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും, യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ചിന്ത ജെറോമിനുമെതിരെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തികരമായ രീതിയില്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ജില്ലയിലെ പന്നിയങ്കം വില്ലേജിലെ രാമമന്ദിരത്തില്‍ രാമന്‍ മകന്‍ വിജീഷിനെയും കല്ലായിയില്‍ കോട്ട്യോല ഹൗസില്‍ മോഹനന്റെ മകന്‍ നിതിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിന്താ ജെറോം നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.