മമ്മൂട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ആരാധികമാര്‍: വീഡിയോ

single-img
30 November 2018

മമ്മൂട്ടിയെ വഴിയില്‍ ആരാധികമാര്‍ തടഞ്ഞു നിര്‍ത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മമ്മൂട്ടിയുടെ കാര്‍ വരുന്നത് കാത്ത് വഴിയില്‍ നിന്ന ഒരു കൂട്ടം ആരാധികമാര്‍ കാര്‍ തടഞ്ഞ് പ്രിയ താരത്തോട് സംസാരിക്കുകയും സെല്‍ഫിയെടുക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍.

എത്ര ദിവസമായി നിങ്ങളെ ഒന്ന് കാണാന്‍ കാത്തുനില്‍ക്കുന്നു എന്ന് ആരാധികമാര്‍ മമ്മൂട്ടിയോട് പറയുന്നു. തന്റെ വീഡിയോ പകര്‍ത്തിയ ആരാധികയോട് ക്യാമറ വാങ്ങി അവര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത ശേഷം ഹസ്ത ദാനം നല്‍കിയാണ് മമ്മൂട്ടി മടങ്ങുന്നത്.