ജിപിഎസ് ചതിച്ചതാ സാറേ…; റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ച സ്ത്രീ അറസ്റ്റില്‍

single-img
30 November 2018

അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് സംഭവം. രാത്രി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ചതിനാണ് യുവതിയെ പോലീസ് പിടികൂടിയത്. യുവതിയുടെ സാഹസം ആത്മഹത്യാശ്രമമാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. അതുകൊണ്ടു തന്നെ അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ്ങിനാണ് കേസെടുത്തത്.

എന്നാല്‍, ചോദ്യം ചെയ്തപ്പോള്‍ പോലീസുകാര്‍ സത്യത്തില്‍ ഞെട്ടി. ഇതു തന്റെ കുറ്റമല്ല, ‘ജി പി എസ് വഴികാണിച്ചു. താന്‍ വാഹനം ഓടിച്ചു.’ എന്നായിരുന്നു യുവതിയുടെ മറുപടി. രാത്രി പത്ത് മണിയോടെയാണ് ഒരു യുവതി റോഡിനോട് ചേര്‍ന്ന റെയില്‍വേ ട്രാക്കിലൂടെ വാഹനം ഓടിക്കുന്നുണ്ടെന്നും അതൊരു ആത്മഹത്യാശ്രമമായിരിക്കുമെന്നുമുള്ള സന്ദേശം പോലീസിന് ലഭിച്ചത്.

തുടര്‍ന്ന് പോലീസെത്തി യുവതിയെ പിടികൂടുകയായിരുന്നു. യുവതിയെ കസ്റ്റഡിയിലെടുത്ത ഡ്യൂക്യുസിന്‍ പോലീസ് തന്നെയാണ് രസകരമായ സംഭവം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.