നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം കേരളം ബി.ഡി.ജെ.എസ് നേതാക്കള്‍ ഭരിക്കും: വീരവാദം മുഴക്കി തുഷാര്‍ വെള്ളാപ്പള്ളി

single-img
30 November 2018

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം കേരളം ഭാരത് ധര്‍മ ജനസേന (ബി.ഡി.ജെ.എസ്) നേതാക്കള്‍ ഭരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് വളരെ നിര്‍ണായകമാണ്. പാര്‍ലമന്റെ് തെരഞ്ഞെടുപ്പില്‍ നാലോ അഞ്ചോ സീറ്റുകള്‍ കേരളത്തില്‍ എന്‍.ഡി.എക്ക് കിട്ടും.

സ്വന്തം വലുപ്പം തിരിച്ചറിഞ്ഞ് ഇതിനായി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും അദേഹം പറഞ്ഞു. കോഴിക്കോട്ട് ബി.ഡി.ജെ.എസ് ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇരു മുന്നണികളിലുമുള്ള അതൃപ്തര്‍ ഒന്നര മാസത്തിനകം എന്‍.ഡി.എയില്‍ എത്തുമെന്ന് അദേഹം വ്യക്തമാക്കി.

ശബരിമല കാര്യത്തില്‍ പി.സി. ജോര്‍ജ് എം.എല്‍.എ എന്‍.ഡി.എയുടെ നിലപാടിനൊപ്പമാണ്. മുന്നണിയില്‍ ഘടകകക്ഷിയെന്ന രീതിയില്‍ മാത്രമേ പി.സി. ജോര്‍ജിന് വരാന്‍ സാധിക്കുകയുള്ളൂ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തരം നീക്കങ്ങള്‍ എന്‍.ഡി.എക്ക് നേട്ടമുണ്ടാക്കുമെന്നും തുഷാര്‍ പറഞ്ഞു.