യാത്രക്കിടെ ദമ്പതികള്‍ വഴക്കിട്ടു; ഇടിച്ച് കരണം മറിഞ്ഞ് കാര്‍; ഞെട്ടിക്കുന്ന വീഡിയോ

single-img
29 November 2018

ചൈനയിലാണ് ഈ ഞെട്ടിക്കുന്ന അപകടം നടന്നത്. യാത്രയ്ക്കിടെ ദമ്പതികള്‍ തമ്മില്‍ വഴക്കിട്ടതിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഡിവൈഡറില്‍ ഇടിച്ച് ഉയര്‍ന്നു പൊങ്ങിയ കാര്‍ കരണം മറിയുന്നതും വാഹനത്തില്‍ നിന്ന് യുവതി തെറിച്ചു വീഴുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തം.

വാഹനമോടിച്ചിരുന്ന യുവാവ് അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. ഭാര്യാപിതാവ് നല്‍കിയ പണത്തെ ചൊല്ലി ഭാര്യയോട് വഴക്കടിക്കുന്നതിനിടെയാണ് അപകടം. അപകടം നടക്കുമ്പോള്‍ സ്ത്രീ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതുകൊണ്ടാണ് തെറിച്ചുപോയത്. അപകടത്തില്‍ ഇരുവര്‍ക്കും പരിക്കുകളേറ്റിട്ടുണ്ട്. യുവതിക്ക് കാര്യമായ പരുക്കുകളില്ലെങ്കിലും യുവാവിന്റെ തലയ്ക്ക് ഗുരുതര പരുക്കുണ്ട്. കാര്‍ പൂര്‍ണമായും തകര്‍ന്നെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.