കണ്ണും മനസും നിറയ്ക്കും ഷിഹാബിന്റെയും ഷഹാനയുടെയും ടിക്ക് ടോക്ക്; വീഡിയോ

single-img
28 November 2018

അതിരുകളില്ലാത്ത അതിജീവനത്തിന് കേരളം നൽകിയ പേരാണ് ‘ഷിഹാബ് സിപി’. ജന്മനാ കൈകാലുകളില്ലാത്ത യുവാവ് ആത്മവിശ്വാസം കൊണ്ട് ലോകം കീഴടക്കിയ കഥ ഇന്നും കേരളക്കരയുടെ ഹൃദയതാളമാണ്.ഇപ്പോഴിതാ സോഷ്യൽ ലോകത്ത് വൈറലായിരിക്കുകയാണ് ഷിഹാബിന്റെ ടിക്ടോക് വിഡിയോ.

കൈകാലുകൾ ഇല്ലാത്ത ഷിഹാബിന്റെ ഖൽബിലേക്ക് ഷഹാന ഫാത്തിമയെന്ന പെൺകൊടിയെത്തിയ വാർത്ത അടുത്തിടെയാണ് കേരളക്കര ശ്രവിച്ചത്. ഷിഹാബിന്റെ ജീവിതത്തിലേക്കും ഷഹാന ഫാത്തിമ എന്ന പെൺകുട്ടി എത്തിയതോടെ ആ ജീവിതത്തിന്റെ നിറം പത്തിരട്ടിയായി വർധിച്ചു. പ്രണയത്തിനും പരിമിധിയില്ലെന്നു ജീവിതം കൊണ്ട് തെളിയിച്ച ഇരുവരും പ്രണയഗാനങ്ങൾ കോർത്തിണക്കി പങ്കുവച്ച ടിക്ടോക്ക് വിഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീഡിയോ കാണാം –