അശ്ലീല വാട്‌സാപ്പ് ഗ്രൂപ്പില്‍ വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍; അഡ്മിന്‍ അറസ്റ്റില്‍

single-img
27 November 2018

വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ അവരുടെ അനുമതിയില്ലാത വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തതിന് അഡ്മിനെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശിയായ മുസ്താക്ക് അലി ഷെയ്ക്കിനെ (24) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മരപ്പണിക്കാരനാണ്.

ട്രിപ്പിള്‍ എക്‌സ് എന്ന് പേരുള്ള അശ്ലീല ഗ്രൂപ്പില്‍ അനുമതിയില്ലാതെ മൊബൈല്‍ നമ്പര്‍ ചേര്‍ക്കുകയായിരുന്നുവെന്ന് വീട്ടമ്മ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ചോദ്യം ചെയ്യലിനിടെ ഷെയ്ക്ക് താന്‍ അബദ്ധത്തില്‍ വീട്ടമ്മയുടെ നമ്പര്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിനോട് പറഞ്ഞത്.

സഹോദരി ഭര്‍ത്താവിന്റെ ഫോണ്‍ നമ്പറാണെന്ന ധാരണയില്‍ ചെയ്തതാണെന്നും വീട്ടമ്മയുടെ നമ്പര്‍ തനിക്ക് അറിയില്ലെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. സുഹൃത്തുക്കള്‍ ആരംഭിച്ച ഗ്രൂപ്പില്‍ വനിതാ അംഗങ്ങള്‍ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും ഇയാള്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.

ഷെയ്ക്കിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത പോലീസ് കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഷെയ്ക്കിനെതിരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനായി ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ വിവരങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്.