കല്യാണ മണ്ഡപത്തില്‍ നാടകീയ രംഗങ്ങള്‍; വധുവിന്റെ വീട്ടുകാര്‍ വരനെ വലിച്ചിറക്കി തല്ലി; വീഡിയോ

single-img
27 November 2018

ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് വിവാഹ ചടങ്ങിനിടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വരന്‍ വിവാഹ മണ്ഡപത്തില്‍ ഇരിക്കുന്നതിനിടെ ഒരു യുവതിയും കുറച്ച് ബന്ധുക്കളും ഇവിടേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇയാളുമായി വിവാഹം കഴിഞ്ഞിരുന്നു എന്ന് യുവതി വധുവിന്റെ വീട്ടുകാരെ അറിയിച്ചു.

2012 മുതലുള്ള പ്രണയത്തിനൊടുവില്‍ ആയിരുന്നു വിവാഹമെന്നും യുവതി അറിയിച്ചു. യുവാവ് ഇത് നിഷേധിച്ചു. എന്നാല്‍ ഇരുവരും വിവാഹിതരായതിന്റെ രേഖകള്‍ യുവതിയുടെ കൈവശമുണ്ടായിരുന്നു. യുവതി തെളിവുകള്‍ നല്‍കിയതോടെ ഇയാളുടെ കള്ളി വെളിച്ചത്തായി.

കാര്യമറിഞ്ഞതോടെ വധുവിന്റെ ബന്ധുക്കള്‍ പ്രകോപിതരാവുകയും വരനെ പിടിച്ചിറക്കി അടിക്കുകയുമായിരുന്നു. ഇവരെ പൊലീസ് എത്തിയാണ് പിടിച്ചു മാറ്റിയത്. വരന്റെ ബന്ധുക്കളും ഇയാള്‍ വിവാഹിതനാണെന്ന കാര്യം അറിഞ്ഞിരുന്നില്ല. യുവാവ് ഇപ്പോള്‍ നൈനിറ്റാളിലെ ബിഡി പാണ്ഡേ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

20 ലക്ഷം രൂപ നഷ്ടപരിഹാമരമായി വേണമെന്നാണ് വധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. 2 ലക്ഷം രൂപ പൊലീസ് സ്റ്റേഷനില്‍ വെച്ചു നല്‍കിയ വരന്റെ കുടുംബം ബാക്കി ഉടനെ നല്‍കാമെന്നു സമ്മതിക്കുകയും ചെയ്തു.