കെ. സുരേന്ദ്രനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും

single-img
26 November 2018

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജയിൽമാറ്റ അപേക്ഷ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി അനുവദിച്ചു. കൊട്ടാരക്കര ജയിലിൽനിന്നു പൂജപ്പുര സെൻട്രൽ ജയിലിലേക്കാണു സുരേന്ദ്രനെ മാറ്റുക. ശബരിമലയിൽ ചിത്തിര ആട്ടവിശേഷ സമയത്ത് സ്ത്രീയെ തടഞ്ഞ സംഭവത്തിൽ റിമാൻഡിലായ സുരേന്ദ്രൻ, ആരോഗ്യാവസ്ഥ പരിഗണിച്ചു ജയിൽ മാറ്റണമെന്ന് അപേക്ഷ നൽകിയിരുന്നു. ഉത്തരവ് ജയിലിൽ ലഭിക്കുന്ന മുറയ്ക്കു കൊട്ടാരക്കര സബ് ജയിലിൽനിന്നു തിരുവനന്തപുരത്തേക്കു മാറ്റും.

ശബരിമലയില്‍ 52കാരിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനാക്കുറ്റത്തിനാണ് നിലവില്‍ കെ. സുരേന്ദ്രന്‍ ജയിലില്‍ കഴിയുന്നത്. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു ഈ കേസില്‍ സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്. ഇതിനുപുറമേ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കണ്ണൂരിലും സുരേന്ദ്രനെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ കേസില്‍ തിങ്കളാഴ്ച കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ സുരേന്ദ്രന് ജാമ്യം ലഭിക്കുകയും ചെയ്തു.