മിസോറാമിന് പിന്നാലെ മധ്യപ്രദേശിലും അമിത് ഷായ്ക്ക് ‘അടിതെറ്റി’; പ്രചാരണത്തിനിടെ സ്റ്റേജില്‍ തെന്നിവീണു: വീഡിയോ

single-img
25 November 2018

മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സ്റ്റേജില്‍ വീണു. ഇന്നലെ അശോക് നഗറില്‍ ബിജെപി റാലിക്കിടെയാണു സംഭവം. പ്രചാരണ വാഹനത്തില്‍ തയാറാക്കിയ സ്റ്റേജില്‍ തിരക്കിനിടെ തെന്നിവീണ അദ്ദേഹത്തെ കൂടെയുണ്ടായിരുന്നവര്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച പ്രചാരണത്തിനിടെ മിസോറമിലെ വെസ്റ്റ് തുയ്പുയ് മണ്ഡലത്തില്‍ ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങുന്നതിനിടെയും അമിത് ഷാ പടിയില്‍നിന്നു തെന്നിവീണിരുന്നു.