അച്ഛന്റെ ചോരയിറ്റുവീഴുന്ന തല ടവ്വലില്‍ പൊതിഞ്ഞ് 20കാരനായ മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

single-img
25 November 2018

മംഗളുരുവിലെ കിക്കേരി ഹൊബ്ലി ഗംഗേനഹള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അച്ഛന്റെ ചോരയിറ്റുവീഴുന്ന തല ടവ്വലില്‍ പൊതിഞ്ഞ് യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഗംഗേനഹള്ളിയില്‍ മഞ്ചുനായ്ക(48) ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ദയാനന്ദയെ(20) അറസ്റ്റ് ചെയ്തു. സ്ഥിരം മദ്യപാനിയായ അച്ഛനുമായുണ്ടായ വഴക്കാണ് അക്രമത്തില്‍ കലാശിച്ചതെന്ന് കിക്കേരി ഹൊബ്ലി പൊലീസ് പറഞ്ഞു. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ദയാനന്ദയുടെ വരുമാനം കൊണ്ടാണ് കുടുംബം പുലരുന്നത്.

ഒഴിവു ദിവസമായതിനാല്‍ വീട്ടിലുണ്ടായിരുന്ന യുവാവും മദ്യലഹരിയിലായിരുന്ന പിതാവും തമ്മില്‍ വാക്കേറ്റം നടന്നു. വാക്കേറ്റത്തിനൊടുവില്‍ പിതാവിന്റെ കൈകളും കാലുകളും ബന്ധിച്ച ശേഷം തലവെട്ടിയെടുത്ത് യുവാവ് സ്റ്റേഷനിലെത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.