കൈകള്‍ കൂപ്പി ഭക്തര്‍ക്കിടയില്‍ നിന്ന് മനമുരുകി പ്രാര്‍ത്ഥിച്ച് യതീഷ് ചന്ദ്ര

single-img
24 November 2018

സന്നിധാനത്ത് രാത്രി നട അടയ്ക്കുന്നതിന് മുമ്പ് തൊഴാന്‍ നിലയ്ക്കലിന്റെ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര എത്തി. ഭക്തര്‍ക്കിടയില്‍ നിന്ന് കൈകള്‍ കൂപ്പി മനമുരുകി പ്രാര്‍ത്ഥിച്ചാണ് യതീഷ് ചന്ദ്ര സന്നിധാനം വിട്ടത്. സന്നിധാനത്ത് എത്തിയപ്പോള്‍ മലയാളികള്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും അദ്ദേഹത്തിന് ഒപ്പം നിന്ന് സെല്‍ഫി എടുത്തു.

നേരത്തെ നിലയ്ക്കലിന്റെ ചുമതല വഹിച്ചുകൊണ്ട് യതീഷ് ചന്ദ്ര ചെയ്ത പലകാര്യങ്ങള്‍ക്കുമെതിരെ ബി.ജെ.പി രംഗത്തുവന്നിരുന്നു. നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിലേക്ക് പോകാനൊരുങ്ങിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ തടയുകയും കരുതല്‍ തടങ്കലില്‍ വെയ്ക്കുകയും ചെയ്തിരുന്നു.

കൂടാതെ പൊലീസ് വിലക്ക് മറികടന്ന് ശബരിമലയിലേക്ക് പോകാനൊരുങ്ങിയ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്ണന്റെ സന്ദര്‍ശന വേളയില്‍ യതീഷ് ചന്ദ്ര സ്വീകരിച്ച നിലപാടുകളും ഏറെ ചര്‍ച്ചയായിരുന്നു.

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കണമെന്ന കേന്ദ്രമന്ത്രിയുടെ ആവശ്യം സുരക്ഷാ കാരണങ്ങള്‍ നിരത്തി യതീഷ് ചന്ദ്ര തള്ളുകയാണുണ്ടായത്.