‘നന്മയുടെ മുഖമായ യതീഷ് ചന്ദ്ര’; പഴയ വീഡിയോ വീണ്ടും കുത്തിപ്പൊക്കി ട്രോളന്മാര്‍

single-img
24 November 2018

നിലയ്ക്കലില്‍ എസ്പി യതീഷ് ചന്ദ്രയുടെ നടപടികള്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി നടന്ന സംഭാഷണവും, ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ക്ക് സന്നിധാനത്ത് പോയി അന്ന് തന്നെ തിരിച്ചിറങ്ങണമെന്ന നിര്‍ദേശം നല്‍കി അത് അനുസരിപ്പിച്ചതും, ബിജെപി നേതാവ് കെ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തതും വലിയ വാര്‍ത്തയായിരുന്നു.

യതീഷ് ചന്ദ്ര കാക്കിക്കുള്ളിലെ ക്രിമിനലാണെന്ന് ആരോപിച്ച് ബിജെപി പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് എസ്പിയുടെ പഴയ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പലരും കുത്തിപ്പൊക്കിയത്. പ്രളയകാലത്ത് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായ യതീഷ് ചന്ദ്രയുടെ സേവനത്തിന്റെ ടിക്ക് ടോക് വീഡിയോണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ദുരിതാശ്വാസ സാമഗ്രികള്‍ ഒറ്റയ്ക്ക് ചുമന്ന് വാഹനത്തില്‍ കയറ്റുന്നതാണ് വീഡിയോ.

ഇങ്ങനെയും ഒരു മുഖമുണ്ട് യതീഷ് ചന്ദ്രയ്ക്ക്

ഇങ്ങനെയും ഒരു മുഖമുണ്ട് യതീഷ് ചന്ദ്രയ്ക്ക്

Posted by Lone traveller on Saturday, November 24, 2018