ജീവിതത്തില്‍ ഏത് തരത്തിലുള്ള തിരിച്ചടികള്‍ നേരിടേണ്ടി വന്നാലും മാര്‍ഗ്ഗം ഒന്നു തന്നെ, മുന്നോട്ട്: ഫെയ്‌സ്ബുക്ക് ലൈവില്‍ നടി പാര്‍വതി

single-img
24 November 2018

ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ വേഷത്തില്‍ പാര്‍വതി എത്തുന്ന ചിത്രമാണ് ഉയരെ. ഈ ചിത്രത്തിന്റെ പേര് തന്നെ തന്നിലുണര്‍ത്തുന്നത് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ഊര്‍ജ്ജമാണെന്ന് നടി പാര്‍വതി തിരുവോത്ത്. ജീവിതത്തില്‍ ഏത് തരത്തിലുള്ള തിരിച്ചടികള്‍ നേരിടേണ്ടി വന്നാലും മാര്‍ഗ്ഗം ഒന്നു തന്നെ മുന്നോട്ട്, നടി പറയുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഇന്ന് വൈകിട്ട് 7മണിക്ക് പുറത്തുവിടുമെന്നും നടി അറിയിച്ചു. പല്ലവി എന്ന കഥാപാത്രമായാണ് പാര്‍വതി അഭിനയിക്കുന്നത്. ടോവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

https://www.facebook.com/uyaremovie/videos/2358752970820635/