രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ മോദിയെ ഹൃദയം കൊണ്ട് അംഗീകരിച്ചു; 2019ല്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്നും അമിത് ഷാ

single-img
24 November 2018

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനപ്രിയ നേതാവാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷവും മോദി പ്രധാനമന്ത്രിയാകും. മോദി ഒരു ബ്രാന്‍ഡ് അല്ല. പക്ഷേ രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ മോദിയെ ഹൃദയം കൊണ്ട് അംഗീകരിച്ചുവെന്നും അമിത് ഷാ പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നതാണ് ജനങ്ങളുടെ ആഗ്രഹം. അതിനാല്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തും. ബിജെപി വിജയിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ഷാ കൂട്ടിച്ചേര്‍ത്തു.