ഇന്‍സ്റ്റഗ്രാം വഴിയുള്ള സൗഹൃദം പ്രണയമായി; ഒടുവില്‍ 21കാരന്‍ 41 കാരിയെ വിവാഹം കഴിച്ചു

single-img
22 November 2018

അമേരിക്കന്‍ സ്വദേശിയായ 41 കാരി മരിയ ഹെലെന അബ്രാംസും പാക്കിസ്ഥാന്‍ റായ്പൂര്‍ സ്വദേശി 21കാരന്‍ കാഷിഫ് അലിയുമാണ് കഴിഞ്ഞയാഴ്ച വിവാഹിതരായത്. ഡ്രൈവറും നായ പരിശീലകയുമായി ജോലി ചെയ്യുന്ന മരിയ മുസ്‌ലീം മതം സ്വീകരിച്ചതിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

ബി.കോം വിദ്യാര്‍ഥിയായ കാഷിഫും യുവതിയും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെടുന്നത്. ആ പരിചയം സൗഹൃദമായും പിന്നീട് പ്രണയമായും വഴിമാറുകയായിരുന്നു. അതിനു ശേഷം ഇരുവരും വിവാഹിതരാകുവാന്‍ തീരുമാനിക്കുകയും ചെയ്തു.

സിയാല്‍കോട്ടിലെ ഒരു ഹോട്ടലില്‍ വച്ച് നടത്തിയ ചെറിയ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം പാക്കിസ്ഥാനിലാണോ അമേരിക്കയിലാണോ സ്ഥിരതാമസമാക്കുക എന്ന കാര്യത്തില്‍ ഇരുവരും തീരുമാനമെടുത്തിട്ടില്ല.

കാഷിഫ് അലി സുന്ദരനാണ്, ഞാന്‍ അവനെ ഒരുപാട് ഇഷടപ്പെടുന്നു, തന്നെ ജീവിതകാലം മുഴുവന്‍ സന്തോഷിപ്പിക്കാന്‍ അവന് കഴിയും. അതിനാലാണ് താന്‍ ഈ വിവാഹത്തിന് തയ്യാറായതെന്ന് മരിയ ഹെലെന മാധ്യമങ്ങളോട് പറഞ്ഞു.