ദേവസ്വം മന്ത്രിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്: മേല്‍ശാന്തിക്ക് സസ്‌പെന്‍ഷന്‍

single-img
22 November 2018

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മേല്‍ശാന്തിയെ സസ്‌പെന്‍ഡ് ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കാസര്‍ഗോഡ് മഡിയന്‍ കുലോം ക്ഷേത്രത്തിലെ മേല്‍ശാന്തി മാധവന്‍ നമ്പൂതിരിക്കെതിരേയാണ് നടപടിയെടുത്തത്.

മന്ത്രി കടകംപള്ളി സുരേന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും അസഭ്യം നിറഞ്ഞതുമായിരുന്നു മേല്‍ശാന്തിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വ്യാഴാഴ്ച രാവിലെയാണ് മേല്‍ശാന്തിക്കെതിരെ നടപടി സ്വീകരിച്ചതായി ക്ഷേത്രം ട്രസ്റ്റി അറിയിച്ചത്. നിലയ്ക്കലില്‍ ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മന്ത്രി നടത്തിയ ചില പ്രസ്താവനകള്‍ക്കുള്ള മറുപടിയായാണ് മേല്‍ശാന്തി അസഭ്യംനിറഞ്ഞ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്.