മലയാളം കാത്തിരുന്ന ഐറ്റം ഡാൻസ് എത്തി; കണ്ടതു ലക്ഷങ്ങൾ!

single-img
21 November 2018


കാത്തിരിപ്പുകൾക്കു വിരാമമിട്ടു ഒടുവിൽ തീയറ്ററുകളിൽ ഹരംകൊള്ളിച്ച കായംകുളം കൊച്ചുണ്ണിയിലെ ഗാനം യൂട്യൂബിൽ എത്തി. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ഗാനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. ഏതാനും ദിവസങ്ങൾക്കകം ഗാനം കണ്ടത് എട്ടുലക്ഷത്തോളം പേർ. മികച്ച പ്രതികരണമാണു ഗാനത്തിനും നോറാ ഫത്തേഹിയുടെ ഐറ്റം ഡാൻസിനും ലഭിക്കുന്നത്.

ബെല്ലി ഡാൻസിലൂടെ ആരാധക മനം കവരുന്ന താരമാണ് നോറ ഫത്തേഹി. ദില്‍ബർ ദിൽബർ എന്ന ഗാനത്തിലെ നോറയുടെ ബെല്ലി ഡാൻസ് ഏറെ ശ്രദ്ധനേടിയിരുന്നു. കായംകുളം കൊച്ചുണ്ണി പുറത്തിറങ്ങുന്നതിനു മുൻപു തന്നെ ചിത്രത്തിലെ നോറയുടെ ഐറ്റം ഡാൻസ് ഏറെ ചർച്ചയായിരുന്നു.

 

https://youtu.be/m7_oK_9hJPo