ടിആര്‍എസ് നേതാവും എംപിയുമായ വിശ്വേശ്വര്‍ റെഡ്ഡി പാര്‍ട്ടി വിട്ടു;റെഡ്ഡി കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്

single-img
21 November 2018

ഹൈദരാബാദ്: തെലുങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ തെലുങ്കാന രാഷ്ട്രീയ സമിതി എം.പി പാര്‍ട്ടി വിട്ടു. ചെവല്ല മണ്ഡലത്തില്‍ നിന്നുള്ള എം.പിയായ വിശ്വേശ്വര്‍ റെഡ്ഡിയാണ് പാര്‍ട്ടി വിട്ടത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇദ്ദേഹം ടി.ആര്‍.എസ് വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എം.പി സ്ഥാനം രാജിവെക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയും സര്‍ക്കാരും ജനങ്ങളില്‍ നിന്ന് അകന്നതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്ന് പാര്‍ട്ടി നേതാവ് കെ.ചന്ദ്രശേഖര്‍ റാവുവിനയച്ച കത്തില്‍ വിശ്വേശ്വരയ്യ പറഞ്ഞു.. പാര്‍ട്ടി തന്നെ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

രണ്ട് എംപിമാര്‍ പാര്‍ട്ടി വിട്ട് പോവാന്‍ സാധ്യതയുണ്ടെന്നും കഴിവുണ്ടെങ്കില്‍ അവരെ പിടിച്ചു നിര്‍ത്താനും കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് രേവന്ത് റെഡ്ഡി ചന്ദ്രശേഖര്‍ റാവുവിനെ പരസ്യമായി വെല്ലുവിളിച്ചിരുന്നു.റെഡ്ഡി കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.