മകളെ പീഡിപ്പിച്ച കേസിലെ പ്രതി ജനനേന്ദ്രിയം മുറിച്ചുമാറ്റി

single-img
21 November 2018

പീരുമേട്: മകളെ പീഡിപ്പിച്ച കേസില്‍ ജയിലിലായ പ്രതി സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഗുരുതരമായി പരിക്കേറ്റ ഇയാളെ ജയില്‍ അധികൃതര്‍ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ച മുറിഞ്ഞഭാഗം തുന്നിച്ചേര്‍ത്തു.

ശസ്‌ത്രക്രിയയ്ക്ക് ശേഷം പ്രതി സുഖം പ്രാപിച്ചുവരികയാണെന്നും, അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു.

സഹതടവുകാരോടൊപ്പം കഴിഞ്ഞിരുന്ന ഇയാള്‍ ജയിലില്‍ ഷേവ് ചെയ്യാന്‍ നല്‍കിയ ബ്ലേഡുപയോഗിച്ചാണ് ജനനേന്ദ്രിയം അറുത്തുമാറ്റുകയായിരുന്നു. അതിന് ശേഷം മുറിഞ്ഞ് മാറിയ മാംസം വലിച്ചെറിഞ്ഞു കളയുകയും ചെയ്തു. ഇയാളുടെ കരച്ചിലി​ന്റെ ശബ്ദവും രക്തം ചീറ്റുന്നതും കണ്ട സഹതടവുകാര്‍ ബഹളം വെച്ചപ്പോള്‍ ഓടിയെത്തിയ ഉദ്യോഗസ്ഥര്‍ ചേര്‍ന്നു ആശുപത്രിയി​ലേക്ക് എത്തിക്കുകയായിരുന്നു.