ഭാരതത്തിലെ ഒരു ആരാധനാലയത്തിലും 144 പ്രഖ്യാപിച്ചിട്ടില്ല;ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച്‌ ഭക്തര്‍ക്ക് സുഖദര്‍ശനത്തിനുള്ള സാഹചര്യം ഉറപ്പ് വരുത്തണമെന്ന് എന്‍എസ്‌എസ്

single-img
21 November 2018

പത്തനംതിട്ട: ശബരിമലയില്‍ 144 പ്രഖ്യാപിച്ച സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ എന്‍.എസ്.എസ് വീണ്ടും രംഗത്ത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു കൊണ്ട് ഭക്തര്‍ക്കു ദര്‍ശനം നടത്താനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കി നല്‍കേണ്ടതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.

പന്തളം വലിയകോയിക്കല്‍ ക്ഷേത്രം സന്തര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാനപരമായ അന്തരീക്ഷത്തില്‍ ദര്‍ശനം സാധ്യമാകണമെങ്കില്‍ നിരോധനാ‍ജ്ഞ പോലെയുള്ള കരിനിയമങ്ങളും കടുംപിടിത്തങ്ങളും ഉടന്‍ പിന്‍വലിക്കണം. ശബരിമല പോലെയുള്ള പുണ്യസ്ഥലത്ത് 144 പ്രഖ്യാപിച്ചതു തന്നെ തെറ്റാണ്. ഭാരതത്തിലെ ഒരു ദേവാലയത്തിലും ഇതുവരെ 144 പ്രഖ്യാപിച്ചിട്ടില്ല- സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.