കാശ്മീരില്‍ വിശാല പ്രതിപക്ഷ ഐക്യം:സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ്-പിഡിപി–നാഷനൽ കോൺഫറൻസ് ധാരണ.

single-img
21 November 2018

ശ്രീനഗര്‍: രാഷ്ട്രപതി ഭരണമുള്ള ജമ്മു കാശ്മീരില്‍ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സും (എന്‍.സി) പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി)യും കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യം സര്‍ക്കാര്‍ രൂപീകരിക്കും. പിഡിപി നേതാവും മുൻധനമന്ത്രിയുമായ അൽതാഫ് ബുഖാരി മുഖ്യമന്ത്രിയാകുമെന്നാണ് അറിയുന്നത്. ഏറ്റവും അടുത്തു തന്നെ നിങ്ങൾക്കു നല്ലൊരു വാര്‍ത്ത ലഭിക്കുമെന്ന് ബുഖാരി മാധ്യമങ്ങളോടു പ്രതികരിച്ചു.നേതാക്കള്‍ ഗവര്‍ണറെ കണ്ടു.

അടുത്ത മാസം രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ഇരിക്കെയാണ് രാഷ്ട്രീയ നീക്കം ശക്തിപ്പെട്ടത്. എന്‍.സി-പി.ഡി.പി സര്‍ക്കാറിനെ പിന്തുണക്കുന്നതില്‍ അനുകൂല നിലപാടാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം സ്വീകരിച്ചിട്ടുള്ളതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പിഡിപി-കോണ്‍ഗ്രസ് സഖ്യത്തെ പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ തീരുമാനം. ഇതോടെയാണ് അല്‍താഫ് ബുഖാരി സമവായ സ്ഥാനാര്‍ത്ഥിയായത്.