ഡല്‍ഹി സെക്രട്ടേറിയറ്റിന് മുന്നിൽ കെജ്രിവാളിന് നേര്‍ക്ക്‌ മുളകുപൊടി ആക്രമണം

single-img
20 November 2018

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേര്‍ക്ക്‌ മുളകുപൊടി ആക്രമണം. ഡല്‍ഹി സെക്രട്ടേറിയറ്റിന് മുന്നിലാണ് സംഭവം. ആക്രമണത്തില്‍ കെജ്രിവാളിന്റെ കണ്ണട തകര്‍ന്നു.

മുളകുപൊടി എറിഞ്ഞ അനില്‍ കുമാര്‍ ഹിന്ദുസ്ഥാനിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉച്ചഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.

അനില്‍ കുമാര്‍

സന്ദര്‍ശകര്‍ക്ക് അനുവദിച്ച സ്ഥലത്ത് നിന്നയാളാണ് മുളകുപൊടി നിറച്ച കൂട് എറിഞ്ഞത്‌. സിഗരറ്റ് പാക്കറ്റിനുള്ളില്‍ മുളകുപൊടി നിറച്ചാണ് ഇയാള്‍ എത്തിയത്. മുളകുപൊടി എറിഞ്ഞ അനില്‍ കുമാര്‍ ഹിന്ദുസ്ഥാനി ഡല്‍ഹി സ്വദേശി ആണെന്നും പോലീസ് അറിയിച്ചു.