‘ഇതാ നിങ്ങള്‍ ആവശ്യപ്പെട്ട ചിത്രം’; ആരാധകര്‍ക്കായി നടി ശോഭന ആ ചിത്രം പുറത്തുവിട്ടു

single-img
20 November 2018

മോഹന്‍ലാല്‍ ശോഭന കൂട്ടുകെട്ടില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. ഇരുവരും മത്സരിച്ചഭിനയിച്ച സിനിമകളില്‍ മിക്കതും ഇന്നും പ്രേക്ഷകര്‍ കാണാന്‍ ഇഷ്ടപ്പെടുന്നു. ക്ലാസ് ഓഫ് 80യുടെ ഒത്തു ചേരലില്‍ ഏറ്റവും അധികം അന്വേഷിച്ചവയില്‍ ഒന്ന് മോഹന്‍ലാലും ശോഭനയും ഒരുമിച്ചുള്ള ഫോട്ടോയായിരുന്നു.

അതിപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ശോഭന. ‘നിങ്ങള്‍ ചോദിച്ച ചിത്രമിതാ, കുറച്ചു ദിവസം വൈകിപോയതില്‍ ക്ഷമ ചോദിക്കുന്നു,’ എന്നു പറഞ്ഞുകൊണ്ടാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം ശോഭന ഷെയര്‍ ചെയ്തിരിക്കുന്നത്.

ചിത്രം ഏറെ ആവേശത്തോടെയാണ് ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി ലൈക്കുകളും കമന്റുകളും എത്തി. എണ്‍പതുകളിലെ താരങ്ങളുടെ സൗഹൃദ കൂട്ടായ്മയാണ് ക്ലാസ് ഓഫ് 80. സുഹാസിനിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഈ കൂട്ടായ്മ എല്ലാ കൊല്ലവും ഒത്തുകൂടാറുണ്ട്.