മുഖ്യമന്ത്രിക്കെതിരേ അമിത് ഷാ

single-img
20 November 2018

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ട്വിറ്ററിലൂടെയാണ് അമിത്ഷായുടെ പ്രതികരണം. ശബരിമലയിലെ അസൗകര്യങ്ങള്‍ മൂലം ഭക്തര്‍ രാത്രി വിശ്രമിക്കുന്നത് പന്നി കാഷ്ടത്തിനടുത്തും ചവറ്റു വീപ്പയ്ക്ക് സമീപത്താണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളോടും കുട്ടികളോടും വയോധികരോടും പോലീസ് വളരെ മോശമായാണ് പെരുമാറുന്നത്. ഭക്ഷണവും ശുചിമുറികളും കുടിവെള്ളവും ഭക്തര്‍ക്ക് ഇല്ലാത്ത സാഹചര്യമാണ് ശബരിമലയിലുള്ളതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.