സൂര്യനേക്കാൾ ആറിരട്ടി ചൂടുള്ള കൃത്രിമ സൂര്യനെ സ്ഥാപിക്കാൻ ചൈന !

single-img
20 November 2018


ശാസ്ത്ര, സാങ്കേതിക രംഗത്ത് എന്നും പുത്തൻ പരീക്ഷണങ്ങൾക്ക് തുടക്കം കുറിക്കുന്ന രാജ്യമാണ് ചൈന. രാത്രിയിലെ ഇരുട്ടിനെ പ്രതിരോധിക്കാൻ കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചത് പോലെ, സൂര്യനേക്കാൾ മികച്ച സൂര്യനെ പുറത്തിറക്കാനുള്ള പദ്ധതിയുമായാണ് ചൈന ഇപ്പോൾ മുന്നോട് പോകുന്നത്.

ഭൂമിയിൽ ആവശ്യമായ ഊർജോത്പാദനം സാധ്യമാക്കാനാണ് ചൈന കൃത്രിമ സൂര്യനെ സൃഷ്ടിക്കുന്നത്.
ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ശാസ്ത്രജഞ‍ർ ഭൗമാധിഷ്ടിതമായ സൺസിമുലേറ്റർ നിർമിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് ചൈനീസ് മാധ്യമങ്ങളിൽ നിന്ന് ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2020ൽ തന്നെ കൃത്രിമ സൂര്യനെ അവതരിപ്പിക്കുമെന്നാണ് ചൈനീസ് ഗവേഷകരുടെ വാദം. കൃത്രിമ സൂര്യനെ നിർമിക്കാനായി 1998 ലാണ് ചൈനീസ് സര്‍ക്കാർ ആദ്യമായി അനുമതി നൽകുന്നത്. എന്നാൽ അന്നത്തെ പദ്ധതിയിൽ കൃത്രിമ സൂര്യന്റെ വലുപ്പവും ചൂടിന്റെ അളവും കുറവായിരുന്നു. എന്നാൽ ഇപ്പോഴത്തെ കൃത്രിമ സൂര്യന് 11 മീറ്റർ ഉയരമുണ്ട്. 360 ടൺ ഭാരമുള്ള കൃത്രിമ സൂര്യന്റെ ചൂട് 100 ദശലക്ഷം സെൽഷ്യസാണ്.

എന്നാൽ ഇത് ശരിക്കുമൊരു അറ്റോമിക് ഫ്യൂഷൻ റിയാക്ടറാണ്. ഉയര്‍ന്ന തോതിൽ ഊർജ്ജം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള റിയാക്ടറാണിത്. ചൈനയുടെ കൃത്രിമ സൂര്യൻ പദ്ധതി വിജയിച്ചാൽ ശാസ്ത്ര ലോകത്തെ ഊർജോത്പാദനത്തിൽ വൻ വിപ്ലവം സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.