സായ്പല്ലവി വീണ്ടും മലയാളത്തിലേക്ക്; തിരിച്ചുവരവ് ഫഹദ് ഫാസിലിന്റെ നായികയായി

single-img
19 November 2018

നീണ്ട ഇടവേളക്ക് ശേഷം സായ്പല്ലവി വീണ്ടും മലയാളത്തിലേക്ക്. ഫഹദ് ഫാസിലിന്റെ നായികയായാണ് ‘മലര്‍ മിസ്’ എത്തുന്നത്. നവാഗതനായ വിവേകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈമയൗ എന്ന ശ്രദ്ധേയ ചിത്രത്തിനു ശേഷം പി.എഫ് മാത്യൂസ് തിരക്കഥയെഴുതുന്ന ചിത്രമാണിത്.

ഷൂട്ടിങ്ങ് ഇതിനോടകം തന്നെ ഊട്ടിയില്‍ ആരംഭിച്ചു. ചിത്രത്തിന് ഇതു വരെയും പേരിട്ടിട്ടില്ല. റൊമാന്റിക്ക് ത്രില്ലറായ ചിത്രത്തില്‍ സായി പല്ലവിയും ഫഹദ് ഫാസിലും ത്രില്ലിംഗ് ആക്ഷന്‍ രംഗത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖര്‍ സല്‍മാന്റെ കലിയാണ് സായി ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.