കെപി ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തു:ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

single-img
17 November 2018

ശബരിമല: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തു. ശബരിമലക്ക് പോകാനെത്തിയ ശശികലയെ മരക്കൂട്ടത്തു വെച്ച്‌ പൊലീസ് തടഞ്ഞിരുന്നു. ശബരിമലയിലേക്ക് പോകരുതെന്നും തിരിച്ചുപോകണമെന്നുമുള്ള പൊലീസ് നിര്‍ദ്ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. മരക്കൂട്ടത്തുവെച്ചാണ് ശശികലയെ പോലീസ് അറസ്റ്റ് ചെയ്തത്.തിരികെ പോകണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചെങ്കിലും കൂട്ടാക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അഞ്ചുമണിക്കൂറോളം തടഞ്ഞുവച്ചതിന് ശേഷം ശശികലയെ അറസ്റ്റ് ചെയ്‌തത്.

കെ.​പി. ശ​ശി​ക​ല​യെ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം. ഹി​ന്ദു ഐ​ക്യ​വേ​ദി​യും ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​മാ​ണ് ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ന​ല്‍​കി​യ​ത്. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണു ഹ​ര്‍​ത്താ​ല്‍.

ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് ഭാ​ര്‍​ഗ​വ​റാ​മി​നെ​യും ശ​ബ​രി​മ​ല ആ​ചാ​ര സം​ര​ക്ഷ​ണ​സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പൃ​ഥ്വി​പാ​ല​നെ​യും പ​മ്പ​യി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വ​ര്‍ സ​ന്നി​ധാ​ന​ത്തേ​ക്ക് ക​ട​ന്നു​ചെ​ന്നാ​ല്‍ ഉ​ണ്ടാ​കാ​വു​ന്ന പ്ര​ശ്ന​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി.