ഗാന്ധികുടുംബത്തിന് പുറത്തുനിന്നുള്ള നല്ലൊരു നേതാവിനെ പാര്‍ട്ടി അധ്യക്ഷനായി അഞ്ചുവര്‍ഷത്തേക്ക് നിയമിക്കാനാകുമോ?; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മോദി

single-img
16 November 2018

ഛത്തീസ്ഗഡിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായുള്ള റാലിക്കിടെ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഞാന്‍ അവരെ വെല്ലുവിളിക്കുകയാണ്. ഗാന്ധികുടുംബത്തിന് പുറത്തുനിന്നുള്ള നല്ലൊരു നേതാവിനെ പാര്‍ട്ടി അധ്യക്ഷനായി അഞ്ചുവര്‍ഷത്തേക്ക് നിയമിക്കാനാകുമോ?.

അങ്ങനെയാണെങ്കില്‍ മാത്രം ഞാന്‍ പറയാം നെഹ്‌റുജി യഥാര്‍ത്ഥത്തില്‍ ഒരു ജനാധിപത്യ പാര്‍ട്ടിയാണ് സ്ഥാപിച്ചത് എന്ന്. താന്‍ പ്രധാനമന്ത്രിയാണ് എന്നത് നാലരവര്‍ഷക്കാലമായിട്ടും കോണ്‍ഗ്രസിന് അംഗീകരിക്കാനായിട്ടില്ല. അവര്‍ ഇപ്പോഴും ഒരു ചായക്കച്ചവടക്കാരന്‍ എങ്ങനെ പ്രധാനമന്ത്രിയാകുമെന്ന് കരഞ്ഞുകൊണ്ടേയിരിക്കുകയാണെന്നും മോദി പരിഹസിച്ചു.