തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് മരണം; നാട്ടുകാര്‍ കാര്‍ തല്ലിത്തകര്‍ത്തു

single-img
15 November 2018

തിരുവനന്തപുരം∙ അമിത വേഗതയിലെത്തിയ വാഹനമിടിച്ച് കഴക്കൂട്ടത്ത് രണ്ടു മരണം. കണിയാപുരം കാവൂട്ട് മുക്കില്‍ പുളിവിളാകം വീട്ടില്‍ റിട്ട. അധ്യാപകന്‍ അബ്ദുള്‍ സലാം (78), പേരക്കുട്ടിയും തുമ്പ കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയുമായ ആലിയ ഫാത്തിമ (11) എന്നിവരാണ് മരിച്ചത്.

സ്കൂള്‍ വിട്ടെത്തിയ അലിയയ്ക്കൊപ്പം അബ്ദുൾ സലാം വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചത്. കാറോടിച്ചിരുന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ ചാന്നാങ്കര സ്വദേശി മാഹിന്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. നാട്ടുകാര്‍ കാര്‍ തല്ലിതകര്‍ത്തു.