പിണറായി ചങ്കു പറിച്ചു കാണിച്ചാലും ചെമ്പരത്തിപ്പൂവാണെന്നേ അവര്‍ പറയൂവെന്ന് വെള്ളാപ്പള്ളി

single-img
14 November 2018

ശബരിമല സമരങ്ങള്‍ക്കു പിന്നില്‍ രാജാവ്, തന്ത്രി, സമുദായം എന്നീ ത്രിമൂര്‍ത്തികളാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രണ്ടാം വിമോചന സമരത്തിന്റെ മറ്റൊരു മുഖമാണിത്. സര്‍വകക്ഷി യോഗത്തിന് എസ്എന്‍ഡിപി യോഗത്തെ വിളിക്കണമെന്നു നിര്‍ബന്ധമില്ല. കമ്യൂണിസ്റ്റ് സര്‍ക്കാരാണെന്നു കരുതി ആത്മീയതയെ വിപണനം ചെയ്യാന്‍ മറ്റുള്ളവര്‍ ശ്രമിക്കരുത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചങ്കു പറിച്ചു കാണിച്ചാലും ചെമ്പരത്തിപ്പൂവാണെന്ന് ഇവര്‍ പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.