തുറന്ന വാഹനത്തില്‍ എത്തിയ ടൂറിസ്റ്റുകള്‍ക്ക് പിന്നാലെ പാഞ്ഞ് കടുവ; വീഡിയോ

single-img
14 November 2018

മഹാരാഷ്ട്രയിലെ കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. ചന്ദ്രപൂര്‍ ജില്ലയിലെ താഡോബ അന്ധാരി ടൈഗര്‍ റിസര്‍വില്‍ ഞായറാഴ്ചയാണ് സംഭവം.

വീഡിയോയില്‍ കടുവ പുറകെ വരുന്നതു കണ്ട് വാഹനത്തിലുള്ളവര്‍ ഭയപ്പെട്ട് ബഹളമുണ്ടാക്കുന്നുണ്ട്. വീഡിയോ പുറത്തു വന്നതോടെ സംരക്ഷിത വിഭാഗത്തില്‍ പെടുന്ന കടുവകളുടെ ആവാസകേന്ദ്രത്തില്‍ സന്ദര്‍ശകരെ അനുവദിക്കരുതെന്ന ശക്തമായ ആവശ്യവുമായി പരിസ്ഥിതി സംരക്ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്.