ഞാന്‍ ഓണ്‍സ്‌ക്രീനില്‍ ‘അഡ്ജസ്റ്റ്‌മെന്റ്‌സ്’ ചെയ്യാന്‍ തയ്യാറാണ്; എന്നാല്‍ ഓഫ് സ്‌ക്രീനില്‍ ഇല്ല; സാധിക വേണുഗോപാല്‍

single-img
14 November 2018

തനിക്കെതിരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിട്ടുള്ള നടിയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലും മറ്റും തനിക്കെതിരെ അശ്ലീല കമന്റുമായി വരുന്ന ഞരമ്പ് രോഗികള്‍ക്ക് ചുട്ട മറുപടി നല്‍കാറുമുണ്ട് അവര്‍.

ഇപ്പോളിതാ എന്തു കൊണ്ടാണ് ഗ്ലാമര്‍ രംഗങ്ങളില്‍ അഭിനയിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരവുമായി രംഗത്ത് വന്നിരിക്കുകയാണ് സാധിക. ഓണ്‍സ്‌ക്രീനില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നയാളാണ് താനെന്ന് സാധിക പറയുന്നു. ‘ചില ഹ്രസ്വചിത്രങ്ങളില്‍ ഗ്ലാമര്‍ രംഗങ്ങളില്‍ അഭിനയിച്ചിരുന്നു.

അതിനെ കുറിച്ച് പലരും എന്നോട് ചോദിക്കാറുമുണ്ട്. അവരോടൊക്കെ എനിക്ക് ഒന്നേ പറയുവാനുള്ളു. ഓണ്‍സ്‌ക്രീനില്‍ ഗ്ലാമര്‍ രംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കാന്‍ ലജ്ജിക്കുന്നവര്‍ ഓഫ് സ്‌ക്രീനില്‍ എന്തു വൃത്തികേട് ചെയ്യാനും തയ്യാറാണ്. ഞാന്‍ ഓണ്‍സ്‌ക്രീനില്‍ ‘അഡ്ജസ്റ്റ്‌മെന്റ്‌സ്’ ചെയ്യാന്‍ തയ്യാറാണ്. എന്നാല്‍ ഓഫ് സ്‌ക്രീനില്‍ ഇല്ല.’സാധിക വ്യക്തമാക്കി.

നേരത്തെ, ഫെയ്‌സ്ബുക്കിലൂടെ ശരീര ഭാഗങ്ങളുടെ ചിത്രവും നഗ്‌ന ഫോട്ടോയുമൊക്കെ പലരും അയച്ചു തരുന്നുണ്ടെന്നും ഇതിനിയും തുടര്‍ന്നാല്‍ താന്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും സാധിക വ്യക്തമാക്കിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ എളുപ്പത്തില്‍ വീഴ്ത്താമെന്നും അവര്‍ പ്രതികരിക്കില്ലെന്നുമാണ് പലരുടെയും ധാരണ. അത്തരക്കാരാണ് ഇത്തരത്തിലുള്ള പ്രവൃത്തിക്ക് മുന്നിട്ടിറങ്ങുന്നതെന്നാണ് സാധിക പറയുന്നത്.