കൂടുതല്‍ മദ്യം നല്‍കാത്തതിന് എയര്‍ ഇന്ത്യ ജീവനക്കാരന്റെ മുഖത്തു തുപ്പിയ യാത്രക്കാരി അറസ്റ്റില്‍: വീഡിയോ

single-img
14 November 2018

ശനിയാഴ്ച മുംബൈയില്‍ നിന്നു ലണ്ടനിലേക്കു പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ഐറിഷ് വനിതയാണു മദ്യപിച്ചു ലക്കുകെട്ട് ജീവനക്കാരെ അസഭ്യം വിളിച്ച്, മുഖത്തു തുപ്പിയത്. അമിതമായി മദ്യപിച്ച യാത്രിക വീണ്ടും ഒരു ബോട്ടില്‍ വൈന്‍ ചോദിച്ചതാണു സംഭവങ്ങളുടെ തുടക്കം.

പൈലറ്റിനോടു യാത്രികയുടെ സാഹചര്യം വിശദീകരിച്ച വിമാന ജീവനക്കാര്‍, വൈന്‍ തരാനാവില്ലെന്നു നിലപാടെടുത്തു. ഇതോടെ ‘നിങ്ങളാണോ വിമാനത്തിന്റെ ക്യാപ്റ്റന്‍? ബിസിനസ് ക്ലാസ് യാത്രക്കാരോട് ഇങ്ങനെയാണോ പെരുമാറുന്നത്? നിങ്ങളെപ്പോലുള്ള നികൃഷ്ടര്‍ക്കു വേണ്ടിയാണു ഞാന്‍ ജോലി ചെയ്യുന്നത്.

രോഹിന്‍ഗ്യകള്‍ക്കു വേണ്ടി, ഏഷ്യക്കാര്‍ക്കു വേണ്ടി.. എല്ലാം പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ക്രിമിനല്‍ അഭിഭാഷകയാണ് ഞാന്‍’. എന്നു പറഞ്ഞ ശേഷം–യാത്രക്കാരി ജീവനക്കാരന്റെ മുഖത്തു തുപ്പുകയായിരുന്നു. ഹീത്രൂവില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ഇവരെ അറസ്റ്റ് ചെയ്തു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.