കണ്ണൂരില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

single-img
13 November 2018

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ക്കു ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബി, റിയാദ്, ദോഹ സര്‍വീസുകള്‍ക്കാണ് ബുക്കിങ് ആരംഭിച്ചത്.

ഡിസംബര്‍ ഒന്‍പതിനു രാവിലെ 10 നാണ് ആദ്യ സര്‍വീസ് അബുദാബിയിലേക്ക്. രാത്രി 9.05ന് റിയാദ് സര്‍വീസ്.അബുദാബി സര്‍വീസ് ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലും റിയാദിലേക്ക് വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളിലും തിങ്കള്‍, ചൊവ്വ, ബുധന്‍,ശനി ദിവസങ്ങളില്‍ ദോഹയിലേക്കുമാകും സര്‍വീസ്.ഡിജിസിഎയിൽനിന്നു രേഖാമൂലം അനുമതി ലഭിച്ചതോടെയാണു ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്.