പ്രധാനമന്ത്രിയെ അധിക്ഷേപിച്ച ഇടുക്കിയിലെ വനിതാ ഡോക്ടര്‍ക്കെതിരേ പോലീസ് കേസെടുത്തു

single-img
13 November 2018


സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച വനിതാ ഡോക്ടക്കെതിരേ പോലീസ് കേസെടുത്തു. കുടയത്തൂർ ഗവ. മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ദീപ ഷാജിക്കെതിരേയാണ് കാഞ്ഞാർ പോലീസ് കേസെടുത്തത്. സർക്കാർജീവനക്കാരുടെ സർവീസ് ചട്ടലംഘനം ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ചിത്രങ്ങൾ ചേർത്തുവെച്ച്, ഇവരുടെ വസ്ത്രധാരണത്തെ പരിഹസിക്കുന്ന പോസ്റ്റ് ദീപ ഷെയർ ചെയ്തിരുന്നു. മറ്റൊരു പോസ്റ്റിൽ ദീപ പ്രധാനമന്ത്രിയെ അവഹേളിക്കുന്നുമുണ്ട്. സംഭവം വിവാദമായതോടെ ദീപയുടെ പേജിൽനിന്ന്‌ പോസ്റ്റ് പിൻവലിച്ചു.

കോടതിയുടെ അനുമതിയോടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബി.ജെ.പി. കുടയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ.യു.സിജുവാണ് ഡോക്ടർക്കെതിരേ പരാതി നൽകിയത്.