ടിക് ടോക്കിനെ വെല്ലാന്‍ ഫേസ്ബുക്കിന്റെ ‘ലസ്സോ’ വരുന്നു

single-img
12 November 2018

കഴിഞ്ഞ കുറച്ച് മാസങ്ങളായി കൗമാരക്കാര്‍ക്കിടയില്‍ ഏറ്റവും പ്രിയമേറിയ ആപ്‌ളിക്കേഷനായി മാറിയ ടിക് ടോക്കിനെ വെല്ലാനാണ് ഫേസ്ബുക്ക് ലസ്സോ കൊണ്ടുവരുന്നത്. ടിക് ടോക്കിനെ പോലെ ചെറിയ വീഡിയോകള്‍ നിര്‍മിക്കുകയും പങ്ക് വെക്കുകയും ചെയ്യുന്നതാണ് ലസ്സോയുടെയും ജോലി.

നിലവില്‍ അമേരിക്കയില്‍ മാത്രം ലഭ്യയിട്ടുമുള്ള ലസ്സോ വൈകാതെ തന്നെ മറ്റ് രാജ്യങ്ങളിലും ഫേസ്ബുക്ക് പുറത്തിറക്കും. ആന്‍ഡ്രോയിഡ് ഐ.ഒ.എസ് പ്ലാറ്റ് ഫോമുകളില്‍ നിലവില്‍ ആപ്പ് ലഭ്യമാണ്. ഫേസ്ബുക്കില്‍ നിന്നും അകന്നു പോകുന്ന കൗമാരക്കാരെ പിടിച്ചു നിര്‍ത്താനും ആകര്‍ഷിക്കാനുമാണ് ഫേസ്ബുക്ക് ലസ്സോയിലൂടെ ലക്ഷ്യമിടുന്നത്.

ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴി ലാസ്സോയില്‍ ലോഗിന്‍ ചെയ്യാം. നിലവില്‍ ലസ്സോ പ്രൊഫൈലുകള്‍ സ്വകാര്യമാക്കി വെക്കാന്‍ സാധിക്കില്ല. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അകൗണ്ടുകള്‍ വഴി വീഡിയോകള്‍ പങ്കുവെക്കാനുള്ള സൗകര്യം അധികം വൈകാതെ തന്നെ ഫേസ്ബുക്ക് പുറത്തിറക്കും.