കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കപ്യാരും സുഹൃത്തും അറസ്റ്റില്‍

single-img
10 November 2018

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കപ്യാരും സുഹൃത്തും അറസ്റ്റില്‍. പഴയങ്ങാടിക്കു സമീപമുള്ള ദേവാലയത്തിലെ കപ്യാര്‍ സ്റ്റാന്‍ലി ഫെര്‍ണാണ്ടസ് (58), സുഹൃത്തായ റെജിനോള്‍ഡ് സിഗ്‌നി (63) എന്നിവരാണ് പിടിയിലായത്. പഴയങ്ങാടി എസ്‌ഐ ബിനു മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസമാണ് വാടിക്കലിലെ നഴ്‌സറിക്ക് സമീപം വച്ചു വിദ്യാര്‍ഥിനിയെ സ്റ്റാന്‍ലിയും റെജിനോള്‍ഡും ചേര്‍ന്നു പീഡിപ്പിച്ചത്. ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴി കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.