അത് മോര്‍ഫ് ചെയ്ത ചിത്രങ്ങളല്ല; എന്റേതുതന്നെ: സ്വകാര്യചിത്രങ്ങള്‍ ചോര്‍ന്ന സംഭവത്തെക്കുറിച്ച് നടി അക്ഷര ഹാസന്‍

single-img
8 November 2018

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത് മോര്‍ഫ് ചെയ്ത ചിത്രങ്ങളല്ലെന്നും അത് തന്റെ തന്നെ സ്വകാര്യചിത്രങ്ങളാണെന്നും നടി അക്ഷര ഹാസന്‍. ആരാണ് ഇത് ചെയ്തതെന്നോ അത് എന്തിനാണെന്നോ എനിക്ക് അറിയില്ല. ലൈംഗികവൈകൃതമുള്ള ആരോ അയാളുടെ ആനന്ദത്തിന് വേണ്ടി ഒരു പെണ്‍കുട്ടിയെ ഇരയാക്കുന്നത് വേദനിപ്പിക്കുന്നു.

ഈ ചിത്രങ്ങള്‍ പിന്നീട് മറ്റുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്കുവച്ചത് എന്നെ പേടിപ്പെടുത്തുകയാണ്. നിങ്ങള്‍ എല്ലാവരും ഇതില്‍ പങ്കുചേര്‍ന്നു. ഈ വിഷയത്തില്‍ ഞാന്‍ മുംബൈ പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. ഇത് ലീക്ക് ചെയ്ത ആളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.’–അക്ഷര പറഞ്ഞു.