കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദേശം

single-img
7 November 2018

കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ജാഗ്രതപാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കന്‍ തമിഴ്നാടിനും ശ്രീലങ്കക്കും ഇടയില്‍ ന്യൂനമര്‍ദ്ദം രൂപമെടുത്തതിനെത്തുടർന്നാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് ഇടയുള്ളതിനാല്‍ കന്യാകുമാരി, ഗള്‍ഫ് ഓഫ് മന്നാര്‍ മേഖലയില്‍ കടല്‍പ്രക്ഷുബ്ധമാണ്. മത്സ്യതൊഴിലാളികള്‍ ഈ ഭാഗങ്ങളിലേക്ക് പോകരുതെന്ന് കാലാവസ്ഥാവകുപ്പ് നിര്‍ദ്ദേശിച്ചു. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍മടങ്ങിയെത്തണം.

ന്യൂനമര്‍ദ്ദം വരുന്ന 72 മണിക്കൂറിനിടയില്‍, കൂടുതല്‍ശക്തിപ്പെട്ട് കന്യാകുമാരി ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത. ഇതെതുടര്‍ന്ന് കേരളത്തിലെമ്പാടും മഴകിട്ടും. തെക്കൻജില്ലകളില്‍ അതിശക്തമായ മഴക്കും ഇടയുണ്ട്. ജാഗ്രതപാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഒാഖി രൂപമെടുത്ത അതേ പ്രദേശത്ത് ന്യൂനമര്‍ദ്ദം രൂപമെടുത്തതിനാല്‍, ഇതിന്റെ നീക്കം സൂക്ഷമമായി നിരീക്ഷിക്കാനാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെയും ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രത്തിന്റേയും തീരുമാനം.