അബ്ദുള്‍ നാസര്‍ മഅദനിയുടെ മാതാവ് അന്തരിച്ചു

single-img
6 November 2018

പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ മാതാവും വേങ്ങ തോട്ടുവാല്‍ മന്‍സില്‍ റിട്ട. അധ്യാപകന്‍ അബ്ദുല്‍ സമദ് മാസ്റ്ററിന്റെ ഭാര്യയുമായ അസുമാബീവി (67) നിര്യാതയായി. അര്‍ബുദ ബാധയെ തുടര്‍ന്നു ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഉച്ചയ്ക്ക് 3:05 നാണ് അന്ത്യം.

സംസ്‌കാരം നാളെ രാവിലെ 9നു വേങ്ങ മുസ്‌ലിം ജുമാ മസ്ജിദില്‍ നടക്കും. ഗുരുതരാവസ്ഥയിലായ മാതാവിനൊപ്പം കഴിയുന്നതിനായി ജാമ്യവ്യവസ്ഥയില്‍ ഇളവു ലഭിച്ചതോടെ കഴിഞ്ഞ മാസം 30നു മഅദനി നാട്ടിലെത്തിയിരുന്നു. 4നു മടങ്ങാനിരുന്നതാണ്. എന്നാല്‍ 8 ദിവസം കൂടി നാട്ടില്‍ തുടരുവാന്‍ പിന്നീട് അനുമതി ലഭിച്ചു.