‘എന്റെ വാപ്പാക്ക് മീന്‍ കച്ചവടമായിരുന്നു, ഞാനുമതാണ് ചെയ്യുന്നത്, ഇതിലെന്താണ് നാണക്കേട്?’: യുവാവിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

single-img
4 November 2018

മീന്‍ കച്ചവടം നടത്തുന്ന ഒരു യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വൈറ്റ് കോളര്‍ ജോലി മാത്രം തേടുന്ന യുവാക്കള്‍ക്കുള്ള ശക്തമായ ഉപദേശം കൂടിയാണ് ഈ വീഡിയോ. എന്റെ പണി മീന്‍കച്ചവടമാണ്. വണ്ടിയില്‍ ബോക്‌സൊക്കെ വെച്ച് കൊണ്ടുപോയി മീന്‍ വില്‍ക്കുന്ന പരിപാടി.

എല്ലാവരും തന്നോട് ചോദിക്കുന്നത് മോനിത് ചെയ്യാന്‍ നാണക്കേടൊന്നുമില്ലേ എന്നാണ്. ഞാന്‍ പറയുന്നത് ഇതാണ്, എന്റെ വാപ്പക്ക് ഞാന്‍ ഓര്‍മ്മ വെച്ച കാലം മുതല്‍ മീന്‍കച്ചവടമാണ്. ഞാന്‍ ജനിക്കുന്നതിന് മുന്നേ മീന്‍കച്ചവടമാണ്. അതിന്റെ പൈസ വെച്ചിട്ടാണ് ഞങ്ങളെ പഠിപ്പിച്ചതും വളര്‍ത്തിയതുമൊക്കെ.

അത് ചെയ്യാന്‍ വാപ്പിച്ചി മടിച്ചിരുന്നുവെങ്കില്‍ ഞങ്ങളിന്ന് ജീവിച്ചിരിക്കില്ലായിരുന്നു. അതുപോലെ തന്നെയാണ് നിങ്ങളുടെ ഓരോരുത്തരുടെയും മാതാപിതാക്കള്‍. ഒരു ദിവസമെങ്കിലും അവര്‍ ചെയ്തിരുന്ന ജോലി ചെയ്തുനോക്കണം. അവര്‍ പൊരിവെയിലത്ത് ഇങ്ങനെ കഷ്ടപ്പെട്ട് ജോലി ചെയ്തതുകൊണ്ടാണ് നമ്മളിങ്ങനെ നടക്കുന്നതെന്നും യുവാവ് ഓര്‍മ്മിപ്പിക്കുന്നു.

https://www.facebook.com/spmediaofficial/videos/170599230553732/