ആര്യയെ അല്ലാതെ മറ്റാരെയും വിവാഹം ചെയ്യില്ല: ‘എങ്ക വീട്ടു മാപ്പിളൈ’ തീര്‍ന്നിട്ടും തലയൂരാനാകാതെ ആര്യ

single-img
4 November 2018

നടന്‍ ആര്യയുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ സംഘടിപ്പിച്ച ‘എങ്ക വീട്ടു മാപ്പിളൈ’ റിയാലിറ്റി ഷോ വലിയ വിവാദത്തിലാണ് അവസാനിച്ചത്. ആരെയും വിവാഹം ചെയ്യാതെ ഒഴിഞ്ഞു മാറിയ നടനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നത്.

ഇപ്പോഴിതാ ഷോ അവസാനിച്ചിട്ടും ആര്യയെ എങ്ക വീട്ടു മാപ്പിളൈ പിന്തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഷോയില്‍ വിജയസാധ്യത കല്‍പിക്കപ്പെട്ടയാളായിരുന്ന കുംഭകോണം സ്വദേശി അബര്‍നദിയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. എത്ര വലിയ താരമായാലും തിരക്കേറിയാലും ആര്യയെ അല്ലാതെ മറ്റൊരാളെ ഭര്‍ത്താവായി സങ്കല്‍പ്പികാനാകില്ലെന്നാണ് അബര്‍നദി പറഞ്ഞത്.

ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആര്യയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് അബര്‍നദി ആവര്‍ത്തിച്ചിരിക്കുന്നത്. ജി.വി.പ്രകാശ് നായകനായി അഭിനയിക്കുന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റം കുറിക്കുകയാണ് അബര്‍നദി.

‘കുറച്ചു കൂടി പക്വത വന്നാല്‍ എന്റെ തീരുമാനം മാറുമെന്ന് പലരും പറഞ്ഞു. എന്റെ ചിന്താഗതിക്ക് യാതൊരു മാറ്റവുമില്ല. ആര്യയെ മാത്രമേ വിവാഹം ചെയ്യൂ. അതിന് സാധിച്ചില്ലെങ്കില്‍ കല്യാണം കഴിക്കുന്നില്ല. ഞാന്‍ ഇപ്പോള്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. എന്റെ ജോലിക്കാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നത്.

വിവാഹം അല്ലാതെ ജീവിതത്തില്‍ മറ്റു വലിയ കാര്യങ്ങളുണ്ട്. ആദ്യം അതെല്ലാം ചെയ്തു തീര്‍ക്കണം.’ അബര്‍നദി പറഞ്ഞു. ആര്യയുടെ വധുവാകാന്‍ എന്തുകൊണ്ടും യോജിച്ചയാളെന്ന് ആരാധകരെല്ലാം അഭിപ്രായപ്പെട്ട മല്‍സരാര്‍ഥിയായിരുന്നു അബര്‍നദി.