തിരുവനന്തപുരത്ത് കനത്ത മഴ;നെയ്യാർ, അരുവിക്കര, പേപ്പാറ അണക്കെട്ടുകൾ തുറന്നു

single-img
3 November 2018

സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയതിന് പിന്നാലെ വിവിധയിടങ്ങളില്‍ ശക്തമായ മഴ. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കനത്തമഴ തുടരുകയാണ്.

കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിന്‍റെ നാല് ഷട്ടറുകൾ തുറന്നു. ഒരടി വീതമാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. മഴ ശക്തമായി തന്നെ തുടർന്നാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്നാണ് വിവരം. അരുവിക്കര ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു. പേപ്പാറ ഡാമിന്‍റെ ഒരു ഷട്ടറും തുറന്നിരിക്കുന്നതിനാൽ സമീപപ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.

അടുത്ത ആറ് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്.