കണ്ണൂര്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിരന്തരമായി വിളിച്ച് മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പിടിയില്‍

single-img
2 November 2018

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ കൈവെട്ടുമെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. പിലാത്തറയ്ക്കടുത്ത് ചെറുതാഴം സ്വദേശി വിജേഷ് (35) നെയാണ് ടൗണ്‍ എസ്‌ഐ ശ്രീജിത്തും സംഘവും കോഴിക്കോട് കൊളത്തൂരില്‍ വച്ച് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മൂന്നു മാസങ്ങളായി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചാണ് യുവാവ് ഭീഷണി മുഴക്കിക്കൊണ്ടിരുന്നത്. നിരവധി തവണ ഭീഷണി ഫോണ്‍ കോളുകള്‍ വന്നതിനെ തുടര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസും സൈബര്‍ സെല്ലും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് വലയിലായത്.