പലിശയില്ലാതെ 20,000 രൂപവരെ ഐസിഐസിഐ ബാങ്ക് വായ്പ നല്‍കും

single-img
2 November 2018

ഓണ്‍ലൈന്‍ ഷോപ്പിങ്, ബില്ലടയ്ക്കല്‍, യുപിഐ ആപ്പ് ഉപയോഗിച്ചുള്ള ഷോപ്പിങ് എന്നിവയ്ക്ക് പലിശയില്ലാതെ 20,000 രൂപവരെ ഐസിഐസിഐ ബാങ്ക് വായ്പ നല്‍കും. തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് 45 ദിവസത്തേക്കാണ് വായ്പ നല്‍കുക. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന ചെറുപ്പക്കാരെ ഉദ്ദേശിച്ചാണ് ഹ്രസ്വകാല വായ്പ സംവിധാനം ഒരുക്കിയിട്ടുള്ളത്.

ഉപഭോക്താക്കള്‍ക്ക് ഏതുസമയത്തു വേണമെങ്കിലും വായ്പ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിങ് സൈറ്റിലുള്ള പേ ലെറ്റര്‍വഴിയാണ് വായ്പ ലഭിക്കുക. ഓട്ടോ ഡെബിറ്റ് സംവിധാനം ഉപയോഗിച്ച് വായ്പ തിരിച്ചടയ്ക്കാനും കഴിയും.