രാമക്ഷേത്രനിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് ഇറക്കുമെന്ന സൂചന നല്‍കി ആര്‍.എസ്.എസ്; ആവശ്യമെങ്കില്‍ 1992 മോഡല്‍ ആവര്‍ത്തിക്കുമെന്നും മുന്നറിയിപ്പ്

single-img
2 November 2018

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് ആര്‍എസ്എസ്. ക്ഷേത്ര നിര്‍മാണത്തിന് അടിയന്തിരമായി ഓര്‍ഡിനന്‍സ് കൊണ്ടു വരണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. സര്‍കാര്യവാഹ് ഭയ്യാജി ജോഷിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ആര്‍എസ്എസിന്റെ പ്രതികരണം. രാമക്ഷേത്ര നിര്‍മാണവുമായി മുന്നോട്ടു പോകും. ഇക്കാര്യത്തില്‍ നിയമപരമായ തടസ്സങ്ങളുണ്ട്.

എങ്കിലും ഉടന്‍ നല്ല വാര്‍ത്ത ഉണ്ടായേക്കും. ആവശ്യമെങ്കില്‍ 1992 മോഡല്‍ പ്രക്ഷോഭം ആവര്‍ത്തിക്കും. അയോധ്യ കേസില്‍ കോടതി വിധി വൈകുന്നത് ഹൈന്ദവ വികാരത്തിനെതിരാണെന്നും ആര്‍എസ്എസ് ആരോപിച്ചു.