ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ ‘കുരുക്കിൽ’

single-img
1 November 2018

ഐജി മനോജ് ഏബ്രഹാമിനെ അധിക്ഷേപിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണനെതിരെ സെൻട്രൽ പൊലീസ് കേസെടുത്തു. ശബരിമല യുവതീപ്രവേശ വിഷയത്തിൽ എറണാകുളം റേഞ്ച് ഐജി ഓഫിസിലേക്കു ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണു ഗോപാലകൃഷ്ണൻ, മനോജ് ഏബ്രഹാമിനെ അധിക്ഷേപിച്ചത്.

സ്ഥാനക്കയറ്റം ലഭിക്കാൻ ഇനി സെൻട്രൽ ട്രൈബ്യൂണലിൽ പോയി നിൽക്കേണ്ടി വരുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. അനധികൃതമായി സംഘം ചേർന്നതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും ബിജെപി ജില്ലാ നേതാക്കളുൾപ്പെടെ 200 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗോപാലകൃഷ്ണനുൾപ്പെടെ ഉള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണു പൊലീസ്.